ഒ രാജഗോപാലിനെ പരാജയപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന് ബി ജെ പി സംസ്ഥാന സമിതി യോഗത്തില്‍ ആരോപണം

single-img
31 August 2014

download (45)പണംവാങ്ങി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റുനല്‍കിയെന്ന ആരോപണം ബി ജെ പിയിലും. കോട്ടയത്ത് നോബിള്‍ മാത്യുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പണം വാങ്ങിയാണെന്ന് ബി ജെ പി സംസ്ഥാന സമിതി യോഗത്തില്‍ ആരോപണം ഉയര്‍ന്നു. ജില്ലാ നേതൃത്വം അറിയാതെയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന് പ്രതിനിധികള്‍ ആരോപിച്ചു.

 

അതേസമയം തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിനെ പരാജയപ്പെടുത്താന്‍ ശ്രമം നടന്നുവെന്നും ആരോപണം ഉയര്‍ന്നു. സംസ്ഥാന നേതൃത്വത്തിനെതിരെയും വിമര്‍ശമുണ്ടായി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നായിരുന്നു ആരോപണം.