നരേന്ദ്രമോദി സര്‍ക്കാറിനെ ഒരുവര്‍ഷത്തേക്ക് വിമര്‍ശിക്കരുതെന്ന് ആര്‍എസ്എസ് നിര്‍ദ്ദേശം

single-img
31 August 2014

download (46)നരേന്ദ്രമോദി സര്‍ക്കാറിനെ ഒരുവര്‍ഷത്തേക്ക് വിമര്‍ശിക്കരുതെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ക്ക് ആര്‍എസ്എസ് നിര്‍ദ്ദേശം . ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്, വിദേശ നിക്ഷേപം തുടങ്ങിയ വിഷയങ്ങളില്‍ ആര്‍എസ്എസ് നിര്‍ദ്ദേശം മോദി മാനിക്കില്ലെന്ന വാര്‍ത്തകള്‍ക്കിടയിലാണ് സംഘ്പരിവാര്‍ സംഘടനകള്‍ക്ക് പുതിയ നിര്‍ദ്ദേശം നല്‍കിയത്.

 

ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കിസാന്‍ സംഘും ജനിതക മാറ്റം വരുത്തിയ വിളകളുടെ പരീക്ഷണത്തിനെതിരെ സ്വദേശി ജാഗരണ്‍ മഞ്ചും പ്രതിഷേധിച്ചിരുന്നു. വിവിധ രംഗങ്ങളിലെ വിദേശ നിക്ഷേപത്തിനെതിരെയും തൊഴില്‍ മേഖലകളില്‍ ഭേദഗതി വരുത്തുന്നതിനെതിരെയും ബിഎംഎസും രംഗത്ത്‌ വന്നിരുന്നു.

 
ഇന്‍ഷുറന്‍സ്‌ ബില്‍ പാസാക്കിയാല്‍ സമരം ചെയ്യുമെന്ന്‌ ബിഎംഎസ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.
ഈ പശ്‌ചാത്തലത്തിലാണ്‌ ആര്‍.എസ്‌.എസ്‌ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ വിലക്കിക്കൊണ്ട്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്‌.