തെന്നിന്ത്യൻ താരം നയൻതാര ധനുഷ് നിർമ്മിക്കുന്ന ചിത്രത്തിൽ നായികയാകുന്നു

single-img
31 August 2014

images (11)തെന്നിന്ത്യൻ താരം നയൻതാര ധനുഷ് നിർമ്മിക്കുന്ന ചിത്രത്തിൽ നായികയാകുന്നു. വിഘ്നേഷ് സെൽവൻ സംവിധാനം ചെയ്യുന്ന ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലാണ് നയൻതാര മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ.

 

അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. രാജാ റാണി എന്ന ചിത്രത്തിലെ ക്യാമറാമാനായിരുന്ന ജോർജ് സി വില്യംസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രം നിർമ്മിക്കാൻ പോകുന്ന കാര്യം ധനുഷ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

 

അതേസമയം ധനുഷിന്റെ സിനിമയിൽ അഭിനയിക്കുന്ന കാര്യം നയൻതാര സ്ഥിരീകരിച്ചു. വളരെ രസകരമായ തിരക്കഥയും വേഷവുമാണതെന്ന് നടി പറഞ്ഞു.