ബിവറേജസ് മദ്യവില്‍പ്പനശാലകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഡി ജി പിയുടെ നിര്‍ദ്ദേശം

single-img
31 August 2014

download (47)ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഡി ജി പി ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യുവമോര്‍ച്ചയുടെ മദ്യവിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണിത്.

 

കോര്‍പ്പറേഷന്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ക്ക് സംരക്ഷണം നല്‍കാനാണ് ഡി ജി പിയുടെ നിര്‍ദ്ദേശം. മദ്യവില്‍പ്പനശാലകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ബിവറേജസ് കോര്‍പ്പറേഷന്‍ എം ഡി പോലീസിന് കത്തുനല്‍കിയിരുന്നു.