കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കൂടും

single-img
31 August 2014

images (10)കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്താൻ തയാർ ആയി കേന്ദ്ര സർക്കാർ . നൂറ് ശതമാനത്തിൽ നിന്ന് 107 ശതമാനം ആയി ഉയർത്താൻ ആണ് സർക്കാരിന്റെ തീരുമാനം . ജൂലായ് ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ആയിരിക്കുമിത്. 30 ലക്ഷം ജീവനക്കാർക്കും 50 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

 
ക്ഷാമബത്ത ഉയർത്തുന്നതിനുള്ള നിർദ്ദേശം മന്ത്രിസഭാ യോഗത്തിൽ നൽകാനുള്ള കുറിപ്പായി ധനമന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഈ വർഷം ജനുവരിയിലാണ് മുൻ യു.പി.എ സർക്കാർ ക്ഷാമബത്ത 90ൽ നിന്ന് നൂറ് ശതമാനം ആയി ഉയ​ർത്തിയത്.