കാറില്‍ പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യമന്ത്രാലയം

single-img
30 August 2014

rear-seat-belt-ruling-for-car-passengers-will-not-be-revokedകേന്ദ്ര ആരോഗ്യമന്ത്രാലയം കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിര്‍ദ്ദേശവുമായി രംഗത്ത്. ഇതു സംബന്ധിച്ച ശിപാര്‍ശ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിക്ക് കത്ത് നല്കി.

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്‌ടെ വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ ഇത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. കേരളത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇല്ലാതെ പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നടപടി വിവാദമായിരുന്നു.