ഒടുവില്‍ പ്രണവ് മോഹന്‍ലാല്‍ ചലച്ചിത്രലോകത്ത് എത്തി

single-img
30 August 2014

pranav-mohanla_2mതാരരാജകുമാരന്‍ പ്രണവ് മോഹന്‍ലാല്‍ ഒടുവില്‍ തന്റെ സിനിമാ പ്രവേശം സ്ഥിരീകരിച്ചു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രണവ് സിനിമയുടെ സെറ്റിലെത്തി. പക്ഷേ അഭിനേതാവായല്ല. അസിസ്റ്റന്റ് ഡയറക്ടറായി. സിനിമ, മലയാളത്തിലെ ഏക്കാലത്തേയും സൂപ്പര്‍ഹിറ്റായ ദൃശ്യത്തിന്റെ തമിഴ്പതിപ്പും, സാക്ഷാല്‍ ഉലകനായകന്‍ കമല്‍ഹാസന്‍ അഭിനയിക്കുന്നതുമായ പാപനാശവും.

ദൃശ്യമൊരുക്കിയ ജീത്തു ജോസഫാണ് പാപനാശത്തിന്റെയും സംവിധാനം. ചെന്നൈയില്‍ ചിത്രീകരണം തുടങ്ങിയ പാപനാശത്തില്‍ ഗൗതമിയാണ് കമല്‍ഹാസന്റെ നായികയാവുന്നത്. പ്രണവിന്റെ അമ്മാവന്‍ സുരേഷ്ബാലാജിയാണ് പാപനാശം നിര്‍മ്മിക്കുന്നത്.