സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍

single-img
30 August 2014

kanthapuramബിയര്‍, വൈന്‍ തുടങ്ങി എല്ലാ പേരിലുള്ള മദ്യങ്ങളുടെ സമ്പൂര്‍ണ നിരോധനമാണു സംസ്ഥാനത്തിനാവശ്യമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍. പേരു മാറ്റി മദ്യം വില്‍പ്പന നടത്താനുള്ള നീക്കം ഉണെ്ടങ്കില്‍ ഇക്കാര്യം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ധൈര്യത്തോടെ മദ്യനിരോധനത്തില്‍ ഉറച്ചുനിന്നാല്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ സര്‍ക്കാരിനുണ്ടാകുമെന്നും കാന്തപുരം പറഞ്ഞു. ഏതു പേരിലുള്ള മദ്യവും ജനങ്ങളുടെ ബുദ്ധി നശിപ്പിക്കുമെന്നും രാജ്യപുരോഗതിക്കു തടസ്സമാണെന്നും എല്ലാവിധ നീച, നികൃഷ്ട പ്രവര്‍ത്തനങ്ങളുടെയും ഉത്ഭവം മദ്യമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.