രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഒന്നരവയസ്സുകാരി ഫിദ ഫാത്തിമ ആശുപത്രിവിട്ടു

single-img
30 August 2014

Fidaമദ്യപിച്ചു വന്ന രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തിന് ഇരയായ ഒന്നരവയസുകാരി ഫിദ ഫാത്തിമ ആശുപത്രി വിട്ടു. കഴിഞ്ഞ മാസം 20-ാം തീയതിയാണ് ഗുരുതരമായ പരിക്കുകളോടെ ഫിദയെ ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷെരീഫ് ഉള്ളത്ത്, സാമൂഹികനീതി ഓഫീസര്‍ സി.ആര്‍.വേണുഗോപാല്‍ എന്നിവരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കുട്ടിയെ ഏറ്റുവാങ്ങി.

മദ്യപിച്ചെത്തിയ അലി കുട്ടിയുടെ തല ചുമരിലിടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഫിദയുടെ രണ്ടാനച്ഛന്‍ വയനാട് പൊഴുതന ചേരവംകൊള്ളി അലിയെ അറസ്റ്റ് ചെയ്തിരുന്നു.