ഇന്ത്യയുടെ പി.വി. സിന്ധു ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ കടന്നു

single-img
30 August 2014

Sindhuകോപ്പന്‍ഹേഗന്‍ (ഡെന്‍മാര്‍ക്ക്‌): ഇന്ത്യയുടെ  പി.വി. സിന്ധു ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ  സെമി ഫൈനലില്‍ കടന്നു. സെമിയില്‍ കടന്നതോടെ സിന്ധു വെങ്കല മെഡല്‍ ഉറപ്പാക്കി. ചൈനയില്‍ നടന്ന 2013 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു വെങ്കലം നേടിയിരുന്നു. അങ്ങനെ തുടരെ രണ്ട് ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്‌മിന്റണ്‍ താരമെന്ന ചരിത്രവും സിന്ധു കുറിച്ചു.

സൂപ്പര്‍ താരം സൈന നെഹ്‌വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ ക്ഷീണം സിന്ധുവിന്റെ നേട്ടത്തോടെ മറക്കാന്‍ ഇന്ത്യക്കായി. ചൈനയുടെ ഷിസിയാന്‍ വാംഗിനെയാണ്‌ സിന്ധു ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 19-21, 21, 19, 21-15.