മരണ താഴ്‌വാരത്തിലെ പാറക്കല്ലുകളെ നീക്കുന്നത് ആര്?

single-img
30 August 2014

deathvalleyലോസ് ഏഞ്ചൽസ്: ആർക്കെങ്കിലും അറിയാമോ കാലിഫോർണിയയിലെ മരണ താഴ്വാരത്തിൽ ചലിക്കുന്ന കല്ലുകള്‍ ഉണ്ടെന്ന്? എന്നാൽ ചലിക്കുന്ന കല്ലുകളുടെ രഹസ്യങ്ങളുടെ ചുരുൾ അഴിക്കുന്ന പഠനവുമായി ശാസ്ത്രഞ്ജര്‍ രംഗത്തെത്തി. ഈ പ്രദേശത്തെ കല്ലുകളുടെ അനിയന്ത്രിത ചലനം ഒരു അത്ഭുത പ്രതിഭാസമായിട്ടാണ് ലോകം കണ്ടിരുന്നത്.

ഇപ്പോൾ എല്ലാത്തിനും വിരാമമിട്ടു കൊണ്ട് ശാസ്ത്രഞ്ജര്‍ പറയുന്നത് ഈ പ്രതിഭാസം കാറ്റിന്റെ സമ്മര്‍ദ്ദം മൂലം ഐസ്പാളികൾ നീക്കപെടുന്നു എന്നാണ്. ഇത് കാരണമായി വരണ്ട തടാകതലത്തിന്റെ ഉപരിതലത്തിലുള്ള ഭീമാകാരമായ മഞ്ഞുപാളികൾ ഇളം കാറ്റില്‍ പിളർന്ന് പാറയില്‍ മര്‍ദ്ദം ഉണ്ടാക്കുകയും അതിനെ ചലിപ്പിക്കുകയും ചെയ്യുന്നു.

1950 കളിൽ നടന്ന പഠനം കണ്ടെത്തിയത് കനത്ത ഐസ് പാളികളും ശക്തമായ കാറ്റും കാരണമാണ് പാറക്കല്ലുകൾ നീങ്ങുന്നതെന്നാണ്. എന്നാൽ വ്യാഴാഴിച്ച കണ്ടെത്തിയത് നേരെ വിപരീതമായിട്ടാണ്, ഇളം കാറ്റും ചെറിയ ഐസ് പളികളുമാണ് ഇതിന്റെ പിന്നിലെന്ന്.