“സൗന്ദര്യ മത്സര വിജയിച്ച സുന്ദരിയെ അയോഗ്യയാക്കി; സുന്ദരി 62 ലക്ഷം രൂപയുടെ കിരീടവുമായി മുങ്ങി

single-img
30 August 2014

myanmarറങ്കൂണ്‍: മ്യാന്‍മറില്‍ സൗന്ദര്യ മത്സരത്തില്‍ വിജയിച്ച സുന്ദരിയെ അയോഗ്യയാക്കി പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് അറുപത്ത് ലക്ഷം രൂപ വിലയുളള കിരീടവുമായി സുന്ദരി മുങ്ങി.  മൈ മയറ്റ് നോ മിസ് ഏഷ്യ പസഫിക്ക് ആയതിന് ശേഷം വിശ്വാസയോഗ്യമല്ലാത്ത പെരുമാറ്റത്തിന്റെ പേരില്‍ സംഘാടകര്‍ അവരെ അയോഗ്യയാക്കിയത്. തുടര്‍ന്നാണ് സുന്ദരി കിരീടവുമായി മുങ്ങിയത്. കൂടാതെ സൗന്ദര്യ മത്സരത്തിന്റെ മുഖ്യസ്‌പോണ്‍സറിന്റെ ചെലവില്‍ ലക്ഷങ്ങള്‍ പൊടിച്ച് സ്തനം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും മൈ മയറ്റ് നോ നടത്തിയിരുന്നു.