ഇനി വെയ്ൻ റൂണി ഇംഗ്ലണ്ടിനെ നയിക്കും

single-img
29 August 2014

roonyലണ്ടൻ : സ്റ്റീവൻ ജെറാഡിന് പകരം ഇംഗ്ളണ്ട് ടീമിന്റെ നായകനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്ട്രൈക്കര്‍ വെയ്ൻ റൂണിയെ നിയമിച്ചു. ലോകകപ്പിന് പിന്നാലെ ജെറാഡ് അന്താരാഷ്ട്ര ഫുട്ബാളില്‍നിന്നും വിരമിച്ചിരുന്നു. 2003ൽ രാജ്യത്തിന് അരങ്ങേറിയ റൂണി ഇതുവരെ 95 മത്സരങ്ങളിൽ കളിച്ചു. 40 ഗോളുകളും നേടിയിട്ടുണ്ട്. അടുത്ത ആഴ്ച നോർവെയ്ക്കെതിരെ നടക്കുന്ന സൗഹൃദമത്സരത്തിൽ 28 കാരനായ റൂണി നായകനായി അരങ്ങേറും. അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ളബിന്റെ ക്യാപ്ടനായും റൂണിയെ തിരഞ്ഞെടുത്തിരുന്നു.