മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കാണാനെത്തിയ യുവാവും സുഹൃത്തും പിടിയിൽ

single-img
29 August 2014

motorcycle-clip-art-jTxEzr58c (1)തിരുവനന്തപുരത്തുള്ള കാമുകിയെ കാണാൻ ആലപ്പുഴയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി എത്തിയ യുവാവും കൂട്ടുകാരനും പിടിയിൽ.ആലുവയിൽ നിന്ന് ബൈക്കിലെത്തിയ പത്തൊൻപത്കാരൻ സഹീറാണു ബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന് അരൂരിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം മറ്റൊരു ബൈക്ക് മോഷ്ടിച്ച് യാത്ര തുടർന്നത്.പേട്ട സ്വദേശിയായ യുവതിയെ കാണാനാണു സഹീറും സുഹൃത്തും തിരുവനന്തപുരത്തേക്ക് വന്നത്.

മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കണ്ട് മടങ്ങും വഴി ആറ്റിങ്ങൽ മാമത്ത് വെച്ച് പെട്രോൾ തീർന്നു.അവിടെ കണ്ട മറ്റൊരു ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിക്കുന്നതിനിടെയാണു നാട്ടുകാർ ഇവരെ പിടികൂടിയത്.പോലീസ് ചോദ്യം ചെയ്തപ്പോഴാണു തങ്ങളെത്തിയ ബൈക്കും മോഷ്ടിച്ചതാണെന്ന് ഇവർ പറഞ്ഞത്.കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ ചെയ്യുന്നതിനായി പോലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങും