യു.എസ്‌. ഓപ്പണിൽ ഷറപ്പോവ മൂന്നാം റൗണ്ടില്‍ കടന്നു

single-img
29 August 2014

sharaന്യൂയോര്‍ക്ക്‌:  ഷറപ്പോവ യു.എസ്‌. ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സ്‌ മൂന്നാം റൗണ്ടില്‍ കടന്നു. റൊമാനിയയുടെ അലക്‌സാന്‍ഡ്ര ഡെലുറെഹുവിനെയാണ് ഷറപ്പോവ  കീഴടക്കിയത്‌. സ്‌കോര്‍: 4-6, 6-3, 6-2.
യു.എസിന്റെ 15 വയസുകാരി സിസി ബെല്ലിസ്‌ റഷ്യയുടെ ഡൊമിനിക സിബുല്‍കോവയെ അട്ടിമറിച്ചു.  6-1, 4-6, 6-4 എന്ന സ്‌കോറിനാണു തോറ്റത്‌.

യു.എസ്‌. ഓപ്പണ്‍ മത്സരത്തില്‍ ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്‌ സിസി ബെല്ലിസ്‌.
ചൈനയുടെ പെംഗ്‌ ഷുയി പോളണ്ടിന്റെ അഗനീസ്‌ക റാഡ്‌വാന്‍സ്‌കയെ അട്ടിമറിച്ചത്‌. സ്‌കോര്‍: 6-3, 6-4.  യു.എസിന്റെ മുന്‍ ചാമ്പ്യന്‍ വീനസ്‌ വില്യംസ്‌ മൂന്നാം റൗണ്ടിലെത്തി. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടിമിയ ബാസിന്‍സ്‌കിയെ 6-1, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണു വീനസ്‌ മുന്നേറിയത്‌.

പുരുഷ സിംഗിള്‍സില്‍ മൂന്നാം സീഡ്‌ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്‌റ്റാനിസ്ലാസ്‌ വാവ്‌റിങ്ക ബ്രസീലിന്റെ തോമാസ്‌ ബെലൂസിയെ 6-3, 6-4, 3-6, 7-6 (7-1) എന്ന സ്‌കോറിനു തോല്‍പ്പിച്ചു.