മദ്യ നയത്തെ അട്ടിമറിക്കാൻ ആൾക്കഹോൾ അടങ്ങിയ ഹോമിയോ മരുന്ന് കേരളത്തിലേക്ക് ഒഴുക്കുന്നു

single-img
29 August 2014

Homeo-doctor-held-in-liquor-case1സംസ്ഥാനത്ത് പുതിയ മദ്യനയം നിലവിൽ വന്ന ശേഷം മദ്യ നയത്തെ അട്ടിമറിക്കാൻ ആൾക്കഹോൾ അടങ്ങിയ ഹോമിയോ മരുന്ന് കേരളത്തിലേക്ക് ഒഴുക്കുന്നു.മദ്യ ലോബിയുടെ പിന്തുണയോണു സംസ്ഥാനത്തേക്ക് അമിതമായ ആൾക്കഹോൾ അടങ്ങിയ മദ്യം ഒഴുക്കുന്നതെന്നാണു സൂചന.കേരളത്തിലേക്ക് വ്യാപകമായി സ്പിരിറ്റും വ്യാജ മദ്യവും ഒഴുക്കി മദ്യ നയത്തെ അട്ടിമറിക്കാനുള്ള ചരട് വലികൾ മദ്യമാഫിയ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു

കഴിഞ്ഞ ദിവസം മഞ്ചേരി പുതിയ ബസ്റ്റാന്‍ഡിലെ ഹോമിയോ മൊത്തവിതരണ കേന്ദ്രങ്ങളില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയില്‍ മദ്യത്തിനേക്കാൾ വീര്യം കൂടിയ 270 കുപ്പി മരുന്നാണു പിടികൂടിയത്.ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയില്‍ തൊണ്ണൂറു ശതമാനവും ആൾക്കഹോളടങ്ങിയ മരുന്നാണു ലഭിച്ചത്.പരമാവധി ഒരു സ്ഥാപനത്തില്‍ നൂറ് മില്ലി ആല്‍ക്കഹോള്‍ മാത്രമേ സൂക്ഷിക്കുവാന്‍ അനുവാദമുള്ളൂ. സബ്നാ ഹോമിയോ ഹൗസ്, സ്റ്റാര്‍ ഫാര്‍മ ഏജന്‍സി എന്നിവിടങ്ങളിലായിരുന്നു പരിശോധന.

കൊല്‍ക്കത്തയിലാണ് മരുന്നുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഡ്രഗ്‌സ് വിഭാഗം അറിയിച്ചു. പന്ത്രണ്ട് മില്ലിയില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ അടങ്ങിയ കുപ്പിമരുന്നുകള്‍ വില്‍ക്കാന്‍ പാടില്ലെന്നാണ് നിയമം.

കൊൽക്കത്തയിൽ നിന്നും യുപിയിൽ നിന്നും നേരിട്ടാണു ആൾക്കഹോൾ 90 ശതമാനവും അടങ്ങിയ മരുന്ന് കേരളത്തിലേക്ക് വരുന്നത്.അഞ്ചോളം ജില്ലകളിൽ നിന്ന് ഇത്തരത്തിൽ ആൾക്കഹോൾ അളവ് കൂടിയ മരുന്ന് പിടികൂടിയതായാണു സൂചന.മദ്യനിയന്ത്രണം അട്ടിമറിക്കാൻ ഹോമിയോ മരുന്നുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാനുള്ള ശ്രമം നടക്കുന്നതിന്റെ സൂചനയായാണു ഇത് കണക്കാക്കുന്നത്.മദ്യനയം അട്ടിമറിക്കാൽ അലോപ്പതി മരുന്നുകളും ഉപയോഗിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.ഇതിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്