സംസ്ഥാനത്തെ മോണോ റെയിലിന് ഗര്‍ഭസ്ഥ മരണം

single-img
28 August 2014

Monoസംസ്ഥാനത്ത് തിരുവനന്തപുരത്തും കോഴിക്കോട്ടും ഗതാഗതക്കുരുക്കിനു പരിഹാരമായി നിര്‍ദേശിക്കപ്പെട്ട മോണോ റയില്‍ പദ്ധതിക്ക് ഗര്‍ഭസ്ഥ മരണം. പദ്ധതിയെക്കുറിച്ച് അവലോകനം ചെയ്യാന്‍ വ്യാഴാഴ്ച ചേര്‍ന്ന മോണോ റെയില്‍ കോര്‍പറേഷന്‍ ബോര്‍ഡ് യോഗത്തിലാണ് പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനമായത്. പദ്ധതിക്കായി 5551 കോടി രൂപയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തത്.

ഈ പദ്ധതിക്കായി രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും ഒരു കമ്പനി മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. അവര്‍ 10392 കോടി രൂപയുടെ ടെന്‍ഡറാണ് വച്ചത്. ഇത്രവലിയ തുകയുടെ ബാധ്യത ഏറ്റെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പകരം ലൈറ്റ് മെട്രോ തിരുവനന്തപുരത്തും കോഴിക്കോട്ടും നടപ്പാക്കാനാണ് നീക്കം. ഇതിനായി നാലുമാസത്തിനകം പദ്ധതിരേഖ സമര്‍പ്പിക്കാനായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.