ജപ്പാന്‍ യാത്രയ്ക്ക് മുന്നോടിയായി ജപ്പാന്‍കാര്‍ക്കുവേണ്ടി ജാപ്പനീസ് ട്വീറ്റുമായി മോദി

single-img
28 August 2014

പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ മാസ്മരികത കൊണ്ട് ഏവരേയും ഞെട്ടിക്കാൻ മിടുക്കനാണ്. ഇപ്പോൾ അദ്ദേഹം ഞെട്ടിച്ചിരിക്കുന്നത് ജപ്പാൻകാരെ ഒന്നടങ്കമാണ്. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെ നീളുന്ന ജപ്പാന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ജപ്പാന്‍കാരുമായി നേരിട്ട്  ഇടപഴകുന്നതിനാണ് മോദി ജാപ്പനീസില്‍ ട്വീറ്റ് ചെയ്തത്.

ജാപ്പനീസ് ട്വീറ്റിന് മുൻപ് അദ്ദേഹം ഇപ്രകാരം ട്വീറ്റ് ചെയ്തിരുന്നു ‘ ജപ്പാനിലുള്ള തന്റെ സുഹൃത്തുക്കൾ ആവശ്യപ്പെട്ടതു പ്രകാരം താൻ ജപ്പാൻകാരോട് ജപ്പനീസിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു’.

തുടർന്നുള്ള 8 ട്വീറ്റുകൾ ജാപ്പനീസിലായിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ബോയെ സംബോധന ചെയ്താണ് ഒരു ട്വീറ്റ്.

ഏറ്റവും അവസാനത്തെ ട്വീറ്റ് ഇംഗീഷിലായിരുന്നു. ‘ സുഹൃത്തുക്കളുടെ ആവശ്യപ്രകാരം താൻ ജാപ്പനീസിൽ സംസാരിച്ചത്. കൂടാതെ തന്റെ ട്വീറ്റ് ജാപ്പനീസിൽ മൊഴിമാറ്റി തന്നെ സഹായിച്ച സുഹൃത്തുക്കള്‍ക്ക് മോദി നന്ദി അറിയിച്ചു.
japanis tweet