റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ മകനെതിരെ മാനഭംഗക്കേസ്

single-img
28 August 2014

karthikതന്നെ വിവാഹം കഴിച്ച ശേഷം ഗൗഡയുടെ മകനായ കാര്‍ത്തിക് മറ്റോരു വിവാഹത്തിന് ഒരുങ്ങുകയാണെന്നു കാട്ടി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ മകനെതിരെ പോലീസ് മാനഭംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച കാര്‍ത്തിക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇതിന് ശേഷമാണ് യുവതി പരാതി നല്‍കിയത്.

എന്നാല്‍ വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്‌ടെന്നും ബ്ലാക്ക് മെയില്‍ ചെയ്യുവാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നും ഗൗഡ പ്രതികരിച്ചു. പരാതിക്കാരിയായ യുവതിയെ തനിക്ക് അറിയില്ലെന്ന് കാര്‍ത്തിക്കും പറഞ്ഞു.