യുദ്ധം തകര്‍ത്ത ഗാസയെ തങ്ങള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കാമെന്ന് ഖത്തര്‍

single-img
28 August 2014

Smoke and fire from an Israeli bomb rises into the air ove Gaza Cityഇസ്രേലി ആക്രമണത്തില്‍ തകര്‍ന്ന ഗാസ പുനര്‍നിര്‍മിച്ചുനല്കാമെന്ന് ഖത്തറിന്റെ വാഗ്ദാനം. ഏഴ് ആഴ്ച നീണ്ട യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് ഗാസയിലെ അനിശ്ചിതകാല വെടിനിര്‍ത്തലിനെയും ഹമാസ് അനുകൂലരാജ്യമായ ഖത്തര്‍ പ്രശംസിച്ചു. നഷ്ടങ്ങള്‍ സഹിച്ച് ആക്രമണത്തെ ചെറുത്തുനിന്ന പാലസ്തീന്‍ ജനതയ്ക്ക് നന്ദിയര്‍പ്പിക്കുന്നുവെന്നും ഖത്തര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.