ബിസ്‌ക്കറ്റ് എടുത്തതിനു എട്ട് വയസുകാരിയെ രണ്ടാനമ്മ മർദ്ദിച്ച് കൊലപ്പെടുത്തി

single-img
28 August 2014

child-abuse3ബിസ്‌ക്കറ്റ് എടുത്തതിനു രണ്ടാനമ്മ എട്ടുവയസുകാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി. റിയാദിലാണു സംഭവം.സംഭവത്തിൽ കൊൽത്തൂം എന്ന സ്ത്രീയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.എട്ട് വയസുകാരിയായ റുവയെയും സഹോദരനായ അഹമ്മദു(11)മാണ് ബിസ്ക്കറ്റ് എടുത്തതിനു രണ്ടാനമ്മയുടെ മർദ്ദനത്തിനിരയായത്.ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും റുവ മരിക്കുകയായിരുന്നു.
വിശപ്പ് താങ്ങൻ കഴിയാതെയാണ് രാത്രി ബിസ്‌ക്കറ്റ് എടുത്ത് കഴിച്ചതെന്ന് മർദ്ദനത്തിനിരയായ പതിനൊന്ന് കാരൻ അഹമ്മദ് പോലീസിനോട് പറഞ്ഞു.ബിസ്ക്കറ്റ് ഏടുത്തതിനു രണ്ടാനമ്മ തങ്ങളെ പൂന്തോട്ടത്തിന് ചുറ്റും കുറെ നേരം നടത്തിയെന്നും കനത്ത ചൂടേറ്റ് റുവ തളർന്ന് വീണപ്പോൾ തല ഭിത്തിയിലിടിച്ചെന്നും അഹമ്മദ് പറഞ്ഞു. ബോധം പോയ കുട്ടിയെ റൂമിലെത്തിച്ച് പിന്നീടും മർദ്ദിച്ചതായി കുട്ടി പറഞ്ഞു