പൊതുകക്കൂസിലും ട്രെയിനിലെ കക്കൂസിലും എഴുതിയവര്‍ ഇപ്പോള്‍ എഴുതുന്നത് ഫേസ്ബുക്കിലെന്ന് സംവിധായകന്‍ രഞ്ചിത്ത്

single-img
27 August 2014

ranjith1പൊതുകക്കൂസുകളിലും ട്രെയിനിലെ കക്കൂസുകളിലും എഴുതിയിരുന്നവര്‍ ഇപ്പോള്‍ എഴുതുന്നത് ഫെയ്‌സ്ബുക്കിലാണെന്ന് സംവിധായകന്‍ രഞ്ജിത്. ഇവര്‍ ഉപയോഗിക്കുന്ന ഭാഷ നികൃഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ചില മനോരോഗികള്‍ പ്രതികരിക്കുന്നത് ഫെയ്‌സ്ബുക്കിലൂടെയാണ്. എത്ര നല്ല സിനിമയെടുത്താലും ഇത്തരക്കാര്‍ വിമര്‍ശിക്കും. പണം വാങ്ങി എഴുതുന്ന കുഴലൂത്തുകാരും ഫെയ്‌സ്ബുക്കില്‍ സജീവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം മനോരോഗികള്‍ക്ക് നിയന്ത്രണം വേണമെന്നും രഞ്ജിത് സൂചിപ്പിച്ചു.