ക്രൈസ്തവ സത്കാരങ്ങളില്‍ മദ്യം വിളമ്പരുതെന്നു പി.ടി. തോമസ്

single-img
27 August 2014

thomas-230_102111115839കത്തോലിക്ക മതവിശ്വാസികളുടെ ആഘോഷച്ചടങ്ങുകളിലും മറ്റും മദ്യം വിളമ്പരുതെന്നു കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ പി.ടി. തോമസ്. മദ്യം വിളമ്പില്ലെന്ന് ഉറപ്പുള്ള ചടങ്ങുകളില്‍ മാത്രമേ വൈദികശ്രേഷ്ഠര്‍ പങ്കെടുക്കുകയുള്ളൂവെന്ന തീരുമാനം കൂടിയെടുത്താല്‍ ഇതു മാതൃകാപരമാകുമെന്നും പി.ടി. തോമസ് ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മദ്യവര്‍ജനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സെബാസ്റ്റ്യന്‍ വെള്ളോപ്പള്ളിയുടെ ആത്മാവ് സ്വര്‍ഗത്തിലിരുന്നു സന്തോഷിക്കും. കത്തോലിക്ക മതവിശ്വാസികളുടെ മതപരമായ ചടങ്ങുകളില്‍ മദ്യം വിളമ്പരുതെന്നുള്ള കര്‍ശനമായ കല്പന കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പുറപ്പെടുവിക്കുമെന്നാണു താന്‍ പ്രത്യാശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.