പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

single-img
27 August 2014

kerala-high-courtവിദ്യാര്‍ഥികളുടെ ഭാവിക്ക് കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിച്ചുള്ള നടപടി വേണമെന്നും കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ അനാവശ്യമെന്നും ഹൈക്കോടതി. സര്‍ക്കാരിന്റെ പല നടപടി ക്രമങ്ങളും അനാവശ്യമാണ്. കേസില്‍ കോടതിയുടെ മുന്‍ വിധിയില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തില്ലേയെന്നും വിധി അതേപടി നടപ്പാക്കുകയായിരുന്നു വേണ്ടതെന്നും ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, ഭാമ ശേഷാദ്രി നായിഡു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.