ഗണപതിക്കും ഇന്‍ഷ്വറന്‍സ്; ഇന്‍ഷ്വറന്‍സ് തുക 259 കോടി, പോളിസി തുക 50 ലക്ഷം

single-img
27 August 2014

GSB-Ganesha-King-Circle-Ganesh-Chaturthi-2012മുംബൈയില്‍ ഗണേശോത്സവം നടക്കുന്ന അഞ്ചു ദിവസത്തേക്കു ഗണപതി പ്രതിമയും ആഭരണങ്ങളും റെക്കോര്‍ഡ് തുകയ്ക്കു ഇന്‍ഷുര്‍ ചെയ്തു. 259 കോടി രൂപയ്ക്കാണ് ഗണിപതിയെ ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. ദേശസാല്‍കൃത ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നാണ് പോളിസി എടുത്തിരിക്കുന്നത്. 50 ലക്ഷത്തോളം രൂപയാണ് പോളിസി തുക. ഗണേശോല്‍സവത്തിന്റെ മുന്നോടിയായിട്ടാണ് പ്രതിമയ്ക്കും ആഭരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു മുംബൈയിലെ ഏറ്റവും സ്വത്തുള്ള ജിഎസ്ബി സേവ മണ്ഡലം മുതിര്‍ന്ന ട്രസ്റ്റി സതീഷ് നായക് പറഞ്ഞു.

ബാങ്ക് ലോക്കറിലാണ് പ്രതിമയുടെ ആടായാഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ബാങ്കില്‍ നിന്നും എടുക്കുന്ന ആഭരണങ്ങള്‍ തിരികെ ബാങ്കില്‍ എത്തിക്കുന്നതുവരെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. വിഗ്രഹം, സ്വര്‍ണം, മണ്ഡലം, ഉല്‍സവത്തിനു എത്തുന്ന ഭക്തജനങ്ങള്‍ ഉള്‍പ്പടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നും തീവ്രവാദി ആക്രമണം, തീപിടുത്തം, കലാപം തുടങ്ങിയ ഭീഷണികളെല്ലാം ഇന്‍ഷുറന്‍സ് പോളിസി കവര്‍ ചെയ്യുന്നുണ്ടെന്നും സതീഷ് നായക് പറഞ്ഞു.