കാറിനുള്ളില്‍ കത്തിക്കരിഞ്ഞു മരിച്ച ആംആദ്മി നേതാവിനെ ജീവനോടെ കണ്ടെത്തി; മറ്റൊരു സ്ത്രീക്കൊപ്പം

single-img
27 August 2014

AmAdmiമൂന്നുമാസം മുമ്പ് ഗ്രേറ്റര്‍ നോയിഡയില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്‌ടെത്തിയ എഎപി നേതാവ് ചന്ദ്ര മോഹന്‍ ശര്‍മ്മയെ ജീവനോടെ കണ്ടെത്തി. വിവാഹിതനായ ശര്‍മ്മ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം നേപ്പാള്‍ അതിര്‍ത്തിയില്‍ സുഖമായി കഴിഞ്ഞുവരുമ്പോഴാണ് ഭാര്യയുടെ ബുദ്ധിപരമായ നീക്കത്തിലുടെ കര്‍ണാടക പോലീസിന്റെ വലയിലാകുന്നത്.

ശര്‍മ്മയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ആക്ടീവായിരിക്കുന്നത് മനസിലാക്കിയ ശര്‍മ്മയുടെ ഭാര്യ സവിതയാണ് വിവരം പോലീസിനെ അറിയിച്ചത്. അതിന്‍പ്രകാരം കര്‍ണാടക പോലീസിന്റെ ഒരു ടീം നേപ്പാളിലെത്തുകയും ജീവനോടുകൂടിതന്നെ ശര്‍മ്മയെ കണ്ടെത്തുകയുമായിരുന്നു.

ഇയാളെ ജീവനോടെ കണ്‌ടെത്തിയതോടെ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്‌ടെത്തിയ പകരക്കാരന്‍ ആരാണെന്ന ചോദ്യമാണ് ഇപ്പോള്‍ പോലീസിനെ അലട്ടുന്നത്.