പാര്‍ട്ടി നേതൃനിരയിലേയ്ക്ക് പുതുമുഖങ്ങളെ കൊണ്ടുവന്നതാണ്; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതല്ല: വെങ്കയ്യ നായിഡു

single-img
27 August 2014

Venkayyaബിജെപി തലമുതിര്‍ന്ന നേതാക്കളായ എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരെ തഴഞ്ഞുവെന്ന വാദം തെറ്റാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പാര്‍ട്ടി നേതൃനിരയിലേയ്ക്ക് പുതുമുഖങ്ങളെ കൊണ്ടുവരിക മാത്രമാണ് ചെയ്തത്. കേരളത്തിലെ നേതാക്കളെ ദേശീയ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.