നൂറുരൂപയ്ക്ക് എയര്‍ ഇന്ത്യയില്‍ പറക്കണോ? എന്നാല്‍ വേഗമാകട്ടെ

single-img
27 August 2014

Air Indiaഎയര്‍ ഇന്ത്യ ദിനത്തോട് അനുബന്ധിച്ച് 100 രൂപയ്ക്ക് വിമാനയാത്ര എന്ന യാഥാര്‍ത്ഥ്യമാണ്‌ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ അവിശ്വസനീയ കുറവ് പ്രഖ്യാപിച്ച് ഞെട്ടിച്ച എയര്‍ിന്ത്യ ഇതിനായുള്ള ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിക്കും. ഈ മാസം 31 വരെ ഇത്തരത്തില്‍ ടിക്കറ്റ് എടുക്കാം. ഇതാദ്യമായാണ് എയര്‍ ഇന്ത്യ ഇത്തരമൊരു ആഘോഷം സങ്കടിപ്പിക്കുന്നത്. 100 രൂപയ്ക്ക് പുറമേ അധികമായി നികുതി മാത്രമാകും ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നല്‍കേണ്ടി വരിക.