ബോക്‌സിംഗ്‌ താരം വിജേന്ദര്‍ സിംഗ്‌ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ല

single-img
27 August 2014

Facts file and Biography of Vijender Singhന്യൂഡൽഹി : ബോക്‌സിംഗ്‌ താരം വിജേന്ദര്‍ സിംഗ്‌ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ല. കൈക്ക് ക്ഷതമേറ്റതിനെ തുടര്‍ന്നാണു അടുത്തമാസം നടക്കുന്ന ഏഷ്യൻ ഗെയിംസിൽ നിന്ന് വിട്ട് നിൽക്കുന്നത്. ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ മത്സരത്തിനിടെയാണു വിജേന്ദറിനു പരുക്കേറ്റത്‌. ഇടംകൈയ്ക്ക് പരിക്കേറ്റതിനാൽ ഗ്ളാസ്ഗോയിൽ വിജേന്ദർ വെള്ളിയിലൊതുങ്ങുകയായിരുന്നു.

പരിക്ക് ഭേദമാകാനായി കാത്തിരിക്കുകയായിരുന്നു വിജേന്ദറെങ്കിലും ഇന്നലെ വിദഗ്ദ്ധ പരിശോധന നടത്തിയ ഡോക്ടർമാർ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കേണ്ടെന്ന് നിർദ്ദേശിക്കുകയായിരുന്നു. ഗ്വാങ്ഷുവിൽ നടന്ന കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വിജേന്ദർ സ്വർണം നേടിയിരുന്നു.