റഷ്യയുടെ മരിയ ഷറപ്പോവ യു.എസ്‌. ഓപ്പണിന്റെ രണ്ടാംറൗണ്ടില്‍ കടന്നു

single-img
27 August 2014

sharaന്യൂയോര്‍ക്ക്‌: റഷ്യയുടെ മരിയ ഷറപ്പോവ, വീനസ്‌ വില്യംസ്‌, സ്‌റ്റാനിസ്ലാസ്‌ വാവ്‌റിങ്ക തുടങ്ങിയവർ യു.എസ്‌. ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സ്‌ രണ്ടാംറൗണ്ടില്‍ കടന്നു. സ്വന്തം നാട്ടുകാരിയായ മരിയ കിര്‍ലിങ്കോയെ 6-4, 6-0 എന്ന സ്‌കോറിനാണു ഷറപ്പോവ ഒന്നാംറൗണ്ടില്‍ തോല്‍പ്പിച്ചത്‌.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ വാവ്‌റിങ്ക ചെക്ക്‌ റിപ്പബ്ലിക്കിന്റെ ജിറി വസേലിയെയാണു തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-2, 7-6 (8-6), 7-6 (7-3). വനിതകളില്‍ രണ്ടുവട്ടം ചാമ്പ്യനായ യു.എസിന്റെ വീനസ്‌ വില്യംസ്‌ കിമികോ ഡേറ്റ്‌ ക്രമ്മിനെ കീഴടക്കി രണ്ടാംറൗണ്ടില്‍ കടന്നു. സ്‌കോര്‍: 2-6, 6-3, 6-3. പുരുഷ സിംഗിള്‍സില്‍ ഫ്രാന്‍സിന്റെ ഒന്‍പതാം സീഡ്‌ ജോ വില്‍ഫ്രഡ്‌ സോംഗെ യുവാന്‍ മൊണാകോയെ 6-3,4-6, 7-6 (7-2), 6-1 എന്ന സ്‌കോറിനു തോല്‍പ്പിച്ചു. ബ്രിട്ടന്റെ ആന്‍ഡി മുറേ ഹോളണ്ടിന്റെ റോബിന്‍ ഹാസിനെയും തോല്‍പ്പിച്ചു. മൂന്നു മണിക്കൂര്‍ എട്ടു മിനിട്ട്‌ നീണ്ട പോരാട്ടത്തിലാണു മുറെ ജയിച്ചത്‌. സ്‌കോര്‍: 6-3, 7-6 (8-6), 1-6, 7-5.

അതേസമയം പുരുഷ വിഭാഗത്തിൽ കോര്‍ട്ടില്‍ അനാവശ്യമായി ബഹളമുണ്ടാക്കിയ ഓസ്‌ട്രേലിയയുടെ കൗമാര താരം നിക്‌ കിര്‍ഗിയോസിനെ അയോഗ്യനാക്കി. മിഖായേല്‍ യൂസിനിയെ ഒന്നാംറൗണ്ടില്‍ തോല്‍പ്പിച്ച ശേഷമാണു നിക്‌ കിര്‍ഗിയോസിനെ അയോഗ്യനാക്കിയത്‌.