വീഞ്ഞ് നിരോധനം മതവിശ്വാസത്തെ വൃണപ്പെടുത്തും: കെ.സി. ജോസഫ്

single-img
26 August 2014

kcസമ്പൂര്‍ണ മദ്യനിരോധം കൊണ്ടുവന്നാല്‍ വീഞ്ഞും നിരോധിക്കണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ.സി. ജോസഫ് രംഗത്ത്. വീഞ്ഞ് നിരോധനം മതവിശ്വാസത്തെ വ്രണപ്പെടുത്തുമെന്നാണ്അദ്ദേഹം പറഞ്ഞത്.

ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായുള്ള ആചാരാനുഷ്ടാനങ്ങളില്‍ വീഞ്ഞിനു സുപ്രധാന സ്ഥാനമാണുള്ളതെന്നും അതിനാല്‍ വൈന്‍ നിരോധനം പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കാത്ത നിലപാട് സര്‍ക്കാര്‍ കൈക്കൊള്ളില്ലെന്നും വീഞ്ഞ് നിരോധനം അപ്രായോഗികമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.