മദ്യനയം രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് ലീഗിന്റേതെന്ന് കെ.പി.എ മജീദ്

single-img
26 August 2014

17-kpa-majeedപുതിയ മദ്യനയം രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതു മുസ്ലീം ലീഗായിരുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. കോഴിക്കോട്ടുചേര്‍ന്ന ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം കെ.പി.എ മജീദും ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും പത്രലേഖാരോട് സംസാരിക്കുകയായിരുന്നു.

മദ്യനയവുമായി ബന്ധപ്പെട്ട വിഷയത്തിലുണ്ടായ വിവാദങ്ങളില്‍ ലീഗ് ആരുടെയും പക്ഷം പിടിച്ചിട്ടില്ല. സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് എത്തണമെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. ഇത് അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നേതൃത്വത്തിന്റെ സമീപനവും മദ്യനയരൂപീകരണത്തില്‍ ഗുണം ചെയ്തുവെന്നും അവര്‍ പറഞ്ഞു.