മന്ത്രി അനൂപ് ജേക്കബ്ബിനെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നു പാര്‍ട്ടി നേതൃത്വം

single-img
26 August 2014

johny-nelloorമന്ത്രിസഭയില്‍ തങ്ങളുടെ പ്രതിനിധി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നു കേരള കോണ്‍ഗ്രസ്-ജേക്കബ് ഉന്നതാധികാര സമിതി യോഗം. ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ തുക അനുവദിക്കണം. മന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന നിലപാടു ശരിയല്ല. ഇതു തുടര്‍ന്നാല്‍ മറ്റു മന്ത്രിമാരെക്കുറിച്ചു പാര്‍ട്ടിയും ചില കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. ബാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വിഴുപ്പലക്കല്‍ മുന്നണിയുടെ ശോഭ കെടുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.