തനിക്ക് മാധ്യമങ്ങളുടെ മുന്നില്‍ അഭിപ്രായം പറഞ്ഞാല്‍ പോര; മന്ത്രിയെന്ന നിലയില്‍ ഉത്തരവാദത്വങ്ങളുണ്ട്: മന്ത്രി ബാബു

single-img
26 August 2014

K_BABUഎക്‌സൈസ് മന്ത്രി കെ.ബാബു കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെതിരേ പ്രസ്താവനകളുമായി വീണ്ടും രംഗത്ത്. തനിക്ക് വെറുതെ മാധ്യമങ്ങളുടെ മുമ്പില്‍ അഭിപ്രായം പറഞ്ഞാല്‍ പോരെന്നും മന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടതുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. മദ്യം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയ പഞ്ചനക്ഷത്ര ബാര്‍ ഹോട്ടലുകളും പൂട്ടണമെന്ന സുധീരന്റെ നിലപാടിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അക്കാര്യം അദ്ദേഹം പറയേണ്ടത് യുഡിഎഫ് യോഗത്തിലാണെന്നും കെ.ബാബു പറഞ്ഞു.