കാപ്പി കലാപം അവസാനിച്ചു

single-img
26 August 2014

Brazil_prisonബ്രസീലിലെ ജയിലിനുള്ളില്‍ കാപ്പിക്കുവേണ്ടി നടത്തിവന്ന നാലു തടവുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കലാപം അവസാനിപ്പിക്കുവാന്‍ തടവുകാര്‍ സമ്മതിച്ചു. ജയില്‍ അധികൃതരുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് തടവുകാര്‍ കലാപം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ മുതലാണ് ബ്രസീലിലെ തെക്കന്‍ നഗരമായ കാസ്‌കാവെല്ലിലെ ജയിലില്‍ കലാപങ്ങള്‍ തുടങ്ങിയത്. തടവുകാര്‍ക്ക് കാപ്പി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കലാപത്തിന് ഇടയാക്കിയത്. കലാപത്തെ തുടര്‍ന്ന് രണ്ട് ജയില്‍ ജീവനക്കാരെ തടവുകാര്‍ ബന്ധികളാക്കുകയും ചെയ്തിരുന്നു.