എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അബ്ദുറബിനെ കരിങ്കൊടി കാട്ടി

single-img
26 August 2014

pkabdurabbവിദ്യാഭ്യാസമന്ത്രി അബ്ദുറബ് പ്ലസ് ടു വിഷയത്തില്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി. തലസ്ഥാനത്ത് ഗാന്ധിഭവനിലെ പുരസ്‌കാര ദാന ചടങ്ങിന് ശേഷം മടങ്ങിയ മന്ത്രിയ്‌ക്കെതിരേയാണ് എസ്എഫ്‌ഐക്കാര്‍ പ്രതിഷേധിച്ചത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.