രാജിവയ്ക്കുമെന്ന വാര്‍ത്ത അഭ്യൂഹം മാത്രമെന്ന് ഷീല ദീക്ഷിത്

single-img
25 August 2014

sheelaഷീല ദീക്ഷിതിനെ മിസോറാമിലേക്കു സ്ഥലംമാറ്റുമെന്നും അതിനാല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കുമെന്നുമുള്ള വാര്‍ത്ത അഭ്യൂഹം മാത്രമാണന്ന് കേരളാ ഗവര്‍ണര്‍ ഷീല ദീക്ഷിത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് മറുപടിയായാണ് ഷീല ദീക്ഷിത് ഇക്കാര്യം പറഞ്ഞത്. വൈകുന്നേരം രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും. മിസോറമിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവിനു പിന്നാലെ കെ. ശങ്കരനാരായണന്‍ രാജി വച്ചതിനെ തുടര്‍ന്നാണ് കേരള ഗവര്‍ണറെ മിസോറമിലേക്കു സ്ഥലം മാറ്റുന്നതെന്നാണ് അഭ്യൂഹങ്ങള്‍ പരന്നത്.