ഗാന്ധി സിനിമയുടെ ശില്‍പ്പി റിച്ചാര്‍ഡ് ആറ്റന്‍ബറോ അന്തരിച്ചു

single-img
25 August 2014

richard-attenborough-7ലോകപ്രശസ്ത ബ്രിട്ടീഷ് നടനും സംവിധായകനുമായ റിച്ചാര്‍ഡ് ആറ്റന്‍ബറോ അന്തരിച്ചു. 90 വയസായിരുന്നു. മഹാത്മാ ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഗാന്ധി സിനിമാ സംവിധാനം ചെയ്തത് ആറ്റന്‍ബറോ ആയിരുന്നു. രണ്ടു ഓസ്‌കാര്‍ അവാര്‍ഡുകളാണ് അദ്ദേഹത്തിന് ചിത്രം നേടികൊടുത്തത്. സംവിധായകനും നിര്‍മ്മാതാവിനുമുള്ള ഓസ്‌കാര്‍ ആണ് അദ്ദേഹത്തിന് ഈ ചിത്രത്തിലൂടെ ലഭിച്ചത്. ദി ഗ്രേറ്റ് എസ്‌കേപ്പ്, മിറാക്കള്‍ ഓഫ് 34-ത്ത് സ്ട്രീറ്റ്, ബ്രൈറ്റന്‍ റോക്ക്, ജുറാസിക് പാര്‍ക്ക് ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി വീല്‍ചെയറിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.