ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പര: ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചു

single-img
25 August 2014

Rain-at-Bristol_AP_0ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചു. പരമ്പരയിലെ രണ്ടാമത്തെ മത്സരം കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ ബുധനാഴ്ച നടക്കും.രാവിലെ മുതല്‍ കനത്ത മഴ പെയ്തതിനെ തുടർന്ന് ഒരു പന്തു പോലും എറിയാനാകാതെ മത്സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. അഞ്ച് ഏകദിന മത്സരങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പര.അഞ്ചു ടെസ്‌റ്റുകളുടെ പരമ്പര 1-3 നു തോറ്റ ഇന്ത്യ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്താനുള്ള ശ്രമത്തിലാണ്‌.