കടുവയെ ഒഴിവാക്കി പശുവിനെ ദേശിയമൃഗമാക്കണമെന്ന് ആര്‍.എസ്.എസ്. അനുകൂല സംഘടന

single-img
25 August 2014

gomatha_serial_launch_2712130330_038പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ആര്‍എസ്എസ് അനുബന്ധ സംഘടനയായ സനാതന്‍ ബ്രഹ്മ ഫൗണേ്ടഷന്‍. ഗംഗാ നദിയ്ക്ക് ദേശീയ നദിയെന്ന പദവി നല്‍കണമെന്ന ആവശ്യത്തിന് പിന്നാലെ കടുവയ്ക്ക് പകരം പശുവിനെ ദേശീയ മൃഗമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഗോമാതാവിനാണ് മാംസഭുക്കായ കടുവയേക്കാള്‍ ദേശീയ മൃഗമാകാന്‍ യോഗ്യതയെന്നും ആവശ്യം അംഗീകരിക്കുന്നതുവരെ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം തുടരുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. 1008 വിളക്കുകള്‍ തെളിയിച്ച്, ലക്ഷ്യപ്രാപ്തിയിലെത്തുന്നതു വരെ പിന്നോട്ടു പോകില്ലെന്നും നേതാക്കള്‍ പ്രതിജ്ഞയെടുത്തു.