ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ ഒന്‍പതാം സെക്കന്‍ഡില്‍ ചരിത്ര ഗോൾ

single-img
25 August 2014

Borussia Dortmund v Bayer 04 Leverkusen - Bundesligaബെര്‍ലിന്‍: ബയേര്‍ ലവന്‍കൂസനിന്റെ മിഡ്‌ഫീല്‍ഡര്‍ കാരിം ബെല്ലാര്‍ബി ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ ഒന്‍പതാം സെക്കന്‍ഡില്‍ ഗോളടിച്ച് റെക്കോഡിട്ടു. ബയേണ്‍ മ്യൂണിക്കിന്റെ ജിയോവാനി എല്‍ബറുടെ ലീഗ്‌ റെക്കോഡാണു 24 വയസുകാരൻ മറികടന്നത്‌. 1998 ജനുവരി 31 ന്‌ ഹാംബര്‍ഗിനെതിരേ നടന്ന മത്സരത്തില്‍ 11-ാം സെക്കന്‍ഡില്‍ ഗോളടിച്ചാണ്‌ എല്‍ബര്‍ റെക്കോഡിട്ടത്‌.
ജര്‍മന്‍ സൂപ്പര്‍ കപ്പ്‌ ജേതാക്കളായ ബൊറുസിയയ്‌ക്ക് അപ്രതീക്ഷിത പ്രഹരമാണ് ലഭിച്ചത് കിക്കോഫ്‌ നടന്നു മൂന്നു പാസുകള്‍ക്കു ശേഷമാണു ഗോള്‍ വീണത്‌.

ബൊറുസിയയുടെ തട്ടകമായ ഇഡുന പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ലവന്‍കൂസന്‍ 2-0 ത്തിനാണു ജയിച്ചത്‌.