ടൂറിസ്റ്റുകള്‍ക്ക് വേണ്ടെതെല്ലാം ചെയ്യുകയല്ല കോടതിയുടെ ജോലി; മദ്യനയത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി

single-img
25 August 2014

kerala-high-courtസംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി. സ്റ്റേ വേണമെന്ന ബാറുടമകളുടെ ആവശ്യം കോടതി തള്ളി. ഉത്തരവിറങ്ങിയെങ്കില്‍ അത് ഹാജരാക്കണമെന്നും കോടതി അറിയിച്ചു. പുതിയ മദ്യനയത്തിനെതിരേ ബാറുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഹര്‍ജിയില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കും.

ബാറുകള്‍ പൂട്ടുന്നത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന വാദത്തിന് ടൂറിസ്റ്റുകള്‍ക്ക് വേണ്ടതെല്ലാം ചെയ്യുകയല്ല നമ്മുടെ ജോലിയെന്നാണ് കോടതി മറുപടി പറഞ്ഞത്. രാജ്യത്തിന് അതിന്റേതായ സംസ്‌കാരമുണെ്ടന്നും കോടതി അറിയിച്ചു.