2015 മുതൽ പ്ലാസ്റ്റിക്ക് നോട്ടുകൾ ഇറക്കാൻ ആർ.ബി.ഐ പദ്ധതിയിടുന്നു

single-img
23 August 2014

plasticCURRENCY_NOTESഅടുത്ത വർഷം മുതൽ പ്ലാസ്റ്റിക്ക് നോട്ടുകൾ പരീക്ഷണാർത്ഥത്തിൽ ഇറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതിയിടുന്നു. കള്ളനോട്ടിന്റെ ഉപയോഗം കുറക്കുകയെന്ന് ലക്ഷ്യത്തോടെയാണ് ആർ.ബി.ഐയുടെ ഈ നീക്കം. നോട്ടുകൾ പെട്ടെന്ന് നശിച്ച് പോകുന്നതിൽ നിന്നും തടയാനുള്ള മാർഗ്ഗം ആർ.ബി.ഐ കലങ്ങളായി തേടുകയായിരുന്നു. ഈ അന്വേഷണമാണ് പ്ലാസ്റ്റിക്ക് നോട്ടുകളുടെ നിർമ്മാണത്തിൽ എത്തിച്ചത്. അടുത്ത വർഷത്തോടെ വ്യപകമായി തന്നെ പ്ലാസ്റ്റിക്ക് നോട്ട് ലഭ്യമാകുമെന്ന് ആർ.ബി.ഐ അധികൃതർ അറിയിച്ചു.