അതിര്‍ത്തിയിലുണ്ടായ പാക്ക് വെടിവെപ്പിൽ രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടു

single-img
23 August 2014

paakfireശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പകിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇപ്രാവശ്യം ജനവാസകേന്ദ്രങ്ങള്‍ക്ക് നേരേയാണ് വെടിവയ്പ്പ് ഉണ്ടായത്.  22 ബിഎസ്എഫ് പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ പാക് സൈന്യം വെടിവയ്പ്പ് നടത്തി. കശ്മീരിലെ ആര്‍.എസ് പുര സെക്ടറില്‍ ഉണ്ടായ പാക് വെടിവയ്പ്പില്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടു.സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്.

ഈ വിഷയത്തില്‍ വിദേശമന്ത്രാലയത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. പ്രകോപനം ശക്തമായതോടെ ഇന്ത്യന്‍ സൈന്യവും വന്‍തോതില്‍ തിരിച്ചടിച്ചു. കഴിഞ്ഞ ഒരുമാസമായി 25 ല്‍ അധികം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. കഴിഞ്ഞ ദിവസം ഹാനിര്‍പൂര്‍ സെക്ടറില്‍ ഇ രാത്രി പാക് സൈന്യം നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈനിക പോസ്റ്ററുകള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു.