നിങ്ങള്‍ വിശ്വസിക്കണം; ഇതൊരു പെയിന്റിങ്ങാണ്

single-img
23 August 2014

photoഒരുപക്ഷേ ആരും വിശ്വസിക്കില്ല, ഇതൊരു പെയിന്റിങ്ങാണെന്നുപറഞ്ഞാല്‍. ഹൈഡെഫിനിഷന്‍ ഫോട്ടോഗ്രാഫുകളെ കടത്തിവെട്ടുന്ന പൂര്‍ണ്ണതയോടെ പെയിന്റിങ്ങുകള്‍ ചെയ്യുന്ന ഈ പെയിന്റിങ്ങുകള്‍ ചെയ്യുന്ന യുവാവിന്റെ പേരാണ് ഗുസ്താവോ സില്‍വ നുനേസി. ഒരു വെനസ്വലന്‍ ചിത്രകാരന്‍.

ഗുസ്താവോയെ പ്രശസ്തനാക്കുന്ന ചിത്രങ്ങളില്‍ ഭൂരിഭാഗത്തിന്‍െയും വിഷയം വെള്ളത്തിനടിയിലെ സ്ത്രീകളെന്ന വിജയമാണ്. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഫോട്ടോഗ്രാഫുകള്‍ എന്നു തോന്നിക്കുന്ന ഈ ചിത്രങ്ങളിലോരോന്നിലും വെള്ളത്തിനടിയിലെ ചെറു കുമിളകളെമപ്പാലും എടുത്തറിയാനാകുമെന്നുള്ളതാണ് പ്രത്യേകത. വെള്ളത്തിനടിയിലെ പ്രകാശ വൈവിദ്ധ്യങ്ങളെപ്പോലും സൂക്ഷ്മമായ രീതിയില്‍ ചിത്രകാരന്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പ്രേക്ഷകനെ അതിശയിപ്പിക്കുന്ന ഹൈപ്പര്‍ റിയലിസ്റ്റിക് ചിത്രങ്ങള്‍ വഴി ഈയുവാവ് ലോകം മുഴുവന്‍ ആരാധകരെ നേടിക്കഴിഞ്ഞിരിക്കുകയാണ്.

3 2 1