മദ്യനിരോധന തീരുമാനം തെറ്റ്; അമേരിക്കയില്‍ മദ്യനിരോധനം വന്നപ്പോള്‍ അവിടെ കുറ്റകുത്യങ്ങള്‍ വര്‍ദ്ധിച്ചെന്ന് ജസ്റ്റീസ് കട്ജു

single-img
23 August 2014

Katjuസംസ്ഥാനത്തിന്റെ സമ്പൂര്‍ണ മദ്യനിരോധനത്തിനെതിരേ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് മാര്‍ക്കണ്‌ഡേയ കട്ജു രംഗത്ത്. മദ്യനയത്തില്‍ കേരളത്തിന്റെ തീരുമാനം തെറ്റാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമുക്ക് മുന്നിലുള്ള ചരിത്രത്തിലെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെയാണ് സംസ്ഥാനത്തിന്റെ തീരുമാനമെന്നും മുമ്പ് യുഎസില്‍ മദ്യനിരോധനം കൊണ്ടുവന്നപ്പോള്‍ അവിടെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവെന്നും ജസ്റ്റീസ് കട്ജു പറഞ്ഞു. തന്റെ ബ്ലോഗിലൂടെയാണ് പ്രതികരണങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്.