അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ക്ക് സൈന്യം മറുപടി നല്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

single-img
23 August 2014

arunപാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്കുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജമ്മുവില്‍ പാക് വെടിവയ്പ്പില്‍ രണ്ടു ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തെ അദ്ദേഹം അപലപിച്ചു. പാകിസ്ഥാന്റെ ഓരോ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കും മറുപടി നല്കാന്‍ സൈന്യം സുസജ്ജമാണ്. രാജ്യാതിര്‍ത്തിയും രാജ്യതാല്പര്യങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ സൈന്യത്തെ രാഷ്ട്രത്തിന് പരിപൂര്‍ണ വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.