ഇസ്രയേല്‍ നിര്‍ത്തുന്നില്ല; വ്യോമാക്രമണത്തില്‍ അഞ്ചു പലസ്തീനികള്‍ കൊല്ലപ്പെട്ടു

single-img
23 August 2014

APTOPIX Mideast Israel Palestiniansഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച മധ്യ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. മധ്യ ഗാസയിലെ അല്‍-സവയ്ദയില്‍ ഉണ്ടായ ആക്രമണത്തിലാണ് മാതാപിതാക്കളും നാലും മൂന്നും വയസ് പ്രായമുള്ള കുട്ടികളും ഇവരുടെ ബന്ധുവായ സ്ത്രീയും കൊല്ലപ്പെട്ടത്. തെക്കന്‍ ഗാസയിലെ ഖാന്‍ യുനീസില്‍ ഇസ്രയേല്‍ റോക്കറ്റ് ആക്രമണത്തില്‍ രണ്ട് മോസ്‌ക്കുകള്‍ തകര്‍ന്നു.