കടിച്ച് ബോധംകെട്ട് വീഴാനുള്ള അവകാശത്തിനായി 1996 മുതല്‍ നിവര്‍ന്നു നില്‍ക്കുന്ന കുടിയന്‍മാര്‍ക്കു വേണ്ടിയുള്ള മാഗസിന്‍

single-img
23 August 2014

cover_1206_medമദ്യനിരോധനവും അതിനെപ്പറ്റിയുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും ഈ കൊച്ചു കേരളത്തില്‍ പൊടിപൊടിക്കുമ്പോള്‍ നമ്മള്‍ ആരെങ്കിലും അറിയുന്നുണ്ടോ കുടിയന്‍മാര്‍ക്കായി ഒരു മാഗസിന്‍ ഉള്ള കാര്യം. അതാണ് ‘മോഡേണ്‍ ഡ്രങ്കാര്‍ഡ് അഥവാ ആധുനിക കുടയന്‍’ എന്ന പ്രസിദ്ധീകരണം.

കുടിച്ച് ബോധംെകടാനുള്ള അവകാശത്തിനായി 1996 മുതല്‍ നിവര്‍ന്നു നില്‍ക്കുന്നുവെന്നാണ് ഈ പ്രസിദ്ധീകരണത്തിന് അതിന്റെ എഡിറ്റര്‍ നല്‍കിയിരിക്കുന്ന വിശേഷണം. കൊളറാഡോയിലെ ഡെന്‍വര്‍ ആസ്ഥാനമായി സ്ഥിതിചെയ്യുന്ന മാഗസിന് ലക്ഷക്കണക്കിന് വായനക്കാരാണ് ഉള്ളത്.

മദ്യ അറിവുകള്‍, കുടിയന്‍മാര്‍ക്കുള്ള വാര്‍ത്തകള്‍, കുടി വീഡിയോകള്‍, കുടി കാര്‍ട്ടൂണുകള്‍, ഈ ലക്കത്തിലെ മഹാകുടിയന്‍, ദ ഹിപ്പ് ഫഌസ്‌ക് മാനിഫെസ്‌റ്റോ എന്നിങ്ങനെ വിഭിന്ന ‘കുടി വിഭവങ്ങ’ളുമായാണ് മാഗസിന്‍ പുറത്തിറങ്ങുന്നത്. ലോകത്ത് ഒട്ടുമിക്കപേരും ചെറിയ കുടിയനെങ്കിലുമായതുകൊണ്ടാകാം, ലോകമെമ്പാടും ഈ മാഗസിന് ാരാധകരും കുറവല്ല.

കടിച്ച് ബോധംകെട്ട് വീഴാനുള്ള അവകാശത്തിനായി 1996 മുതല്‍ നിവര്‍ന്നു നില്‍ക്കുന്ന കുടിയന്‍മാര്‍ക്കു വേണ്ടിയുള്ള മാഗസിന്‍

മാഗസിന്റെ ഓണ്‍ലൈന്‍ എഡിഷന്‍