മദ്യനയം ചര്‍ച്ചചെയ്യുന്നതിനായി ബാര്‍ ഉടമകളുടെ യോഗം ഞായറാഴ്ച കൊച്ചിയില്‍

single-img
23 August 2014

bar-kerala2208കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍, സംസ്ഥാനത്തു അവശേഷിക്കുന്ന 312 ബാറുകള്‍ കൂടി അടച്ചുപൂട്ടാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ചര്‍ച്ച ചെയ്യുന്നതിനായി ഞായറാഴ്ച മരട് സരോവരം ഹോട്ടലില്‍ യോഗം ചേരും. സംസ്ഥാനത്തെ 720 ബാര്‍ ഹോട്ടല്‍ ഉടമകളും യോഗത്തില്‍ പങ്കെടുക്കുമെന്നു പ്രസിഡന്റ് രാജ്കുമാര്‍ പറഞ്ഞു.

ഞായറാഴ്ച ചേരുന്ന യോഗത്തില്‍ ബാര്‍ഹോട്ടലുകള്‍ പൂട്ടുന്നതിനെ നിയമപരമായി നേരിടുന്നതിനെപ്പറ്റിയും ആലോചിക്കുമെന്നും അറിയിച്ചു.